“മണ്ണും മരവും ഊറ്റി കുടിച്ചു കത്തിയ വേനൽ സൂര്യനുണ്ട് പോലും ഇനിയും കടലോളം ദാഹം!

ഉള്ളം നിറയ്ക്കാൻ പടിഞ്ഞാറേ കടലിന്റെ
ഓരത്ത്,
കുന്തിച്ചിരുന്നു മെല്ലെ മൊത്തി കുടിക്കാനാഞ്ഞ നേരം,
ഇരുളും തിര കയ്യുകൾ വന്നു
മൊത്തമായി വിഴുങ്ങിക്കളഞ്ഞു തരി വെട്ടവും നീക്കിവയ്ക്കാതെ..!!

തീ വെയിലിൽ വെന്ത പകലിൽ
തുള്ളിയിരമ്പി മദിച്ച കടലിനുമുണ്ടായിരുന്നു പോലും ഉള്ളിൽ അന്തിസൂര്യനോളം വിശപ്പ്!!”

* * * END * * *