അന്ന് പെയ്ത പേമാരിക്കൊപ്പം

ഒരു പേമാരി തോർന്ന് അടുത്ത പേമാരി തുടങ്ങും മുൻപുള്ള ചെറിയ ഇടവേള. ആ ഇടവേളയിലെ ചെറു ചാറ്റൽ മഴയിൽ ഞാനും അമ്മുവും കൂടി വഴിയരികിൽ അങ്ങ് ദൂരെ കുന്നുകളെ മഞ്ഞു മൂടുന്നതും നോക്കി നിൽപ്പാണ്. തണുപ്പേറി വരുന്നു.. മഴത്തുള്ളികൾ പുരണ്ട ആ തണുത്ത വായു ആഞ്ഞു ശ്വസിച്ചു.....