“നിർത്താതെ വീശിയ കാറ്റിനുള്ളിലേയ്ക്ക്,
പഞ്ചസാര ചൊരിഞ്ഞ പോലെ മഴ പെയ്തിറങ്ങുമ്പോൾ,
പാതിനനഞ്ഞ തിണ്ണയിൽ നിന്ന്,
നിറയെ മൊട്ടിട്ട വാടാമല്ലിയുടെ മുകളിലൂടെ മഴയിലേക്ക് കൈനീട്ടി വാങ്ങുന്ന,
മണ്ണിന്റെ മണമുള്ള മഴത്തുള്ളികൾ ഉണർത്തുന്ന കുഞ്ഞു ദിവാസ്വപ്നങ്ങൾക്ക്,
ഇന്നലെകളുടെ മുഴുനീളൻ ഓർമ്മകളേക്കാൾ മധുരം!”